play-sharp-fill
മഞ്ഞുമ്മൽ ബോയ്സ് വിവാദത്തിൽ ; ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു ; ചിത്രത്തിന്റെ നിർമാതാക്കൾ‌ക്കെതിരെ പൊലീസ് കേസ്

മഞ്ഞുമ്മൽ ബോയ്സ് വിവാദത്തിൽ ; ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു ; ചിത്രത്തിന്റെ നിർമാതാക്കൾ‌ക്കെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ

കൊച്ചി: തെന്നിന്ത്യയിൽ ഒന്നാകെ ആവേശം തീർത്ത മഞ്ഞുമ്മൽ ബോയ്സ് വിവാദത്തിൽ. ചിത്രത്തിന്റെ നിർമാതാക്കൾ‌ക്കെതിരെ പൊലീസ് കേസെടുത്തു. പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരമാണ് നടപടി. നേരത്തെ പറവ ഫിലിംസിന്റെ 40 കോടി രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്.