play-sharp-fill
ഉപയോക്താക്കളുടെ വാദങ്ങൾ വാസ്‌തവമല്ല ; കറണ്ട് പോയാൽ കെഎസ്ഇബിയിൽ വിളിച്ച് സമയം കളയേണ്ട… ; പകരമായി 9496001912 നമ്പരിലേക്ക് വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി നൽകാം

ഉപയോക്താക്കളുടെ വാദങ്ങൾ വാസ്‌തവമല്ല ; കറണ്ട് പോയാൽ കെഎസ്ഇബിയിൽ വിളിച്ച് സമയം കളയേണ്ട… ; പകരമായി 9496001912 നമ്പരിലേക്ക് വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി നൽകാം

സ്വന്തം ലേഖകൻ

കെഎസ്‌ഇബി സെക്ഷൻ ഓഫീസുകളിൽ വിളിക്കുമ്പോൾ ഫോൺ റിസീവർ മാറ്റി വയ്ക്കുന്നു എന്ന ആരോപണത്തിൽ മറുപടിയുമായി കെഎസ്ഇബി. ഉപയോക്താക്കളുടെ വാദങ്ങൾ വാസ്‌തവമല്ല എന്നാണ് കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.


ഓരോ സെക്ഷൻ ഓഫീസിലും ഒരു ലാൻഡ് ഫോൺ മാത്രമാണ് നിലവിലുള്ളത്. ഇതിൽ ഒരു സെക്ഷനുകീഴിൽ 15,000 മുതൽ 25,000വരെ ഉപഭോക്താക്കൾ ഉണ്ടായിരിക്കും. എന്തെങ്കിലും കാരണങ്ങളുണ്ടായാൽ ആയിരത്തിലേറെപേർക്ക് ഒന്നിച്ച് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടാകും. ഇതിൽ ചെറിയൊരു ശതമാനം ആളുകൾ സെക്ഷൻ ഓഫീസിലെ നമ്പറിൽ വിളിച്ചാൽ പോലും ഒരാൾക്ക് മാത്രമേ സംസാരിക്കാൻ കഴിയൂ. മറ്റുള്ളവർക്ക് ഫോൺ ബെല്ലടിക്കുന്നതായോ എൻഗേജ്ഡായോ ആയിരിക്കും അറിയാൻ കഴിയുക. ഇതിനാലാണ് തെറ്റിദ്ധാരണ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പേർ ഒരേ നമ്പരിലേക്ക് വിളിക്കുമ്പോൾ ടെലിഫോൺ NU Tone എന്ന അവസ്ഥയിലേക്കെത്തുന്ന സാഹചര്യമുണ്ട്. വിളിക്കുന്നയാൾക്ക് ഈ അവസ്ഥയിൽ എൻഗേജ്ഡ് ടോൺ മാത്രമേ കേൾക്കുകയുള്ളു. അതിനാൽ 9496001912 എന്ന മൊബൈൽ നമ്പരിലേക്ക് വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. നിങ്ങളുടെ ഫോണിൽ ഈ നമ്പർ സേവ് ചെയ്തുവച്ചാൽ തികച്ചും അനായസമായി വാട്സാപ്പ് സന്ദേശമയച്ച് പരാതി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചിട്ടുണ്ട്.