play-sharp-fill
ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴ് വിക്കറ്റ് ജയം; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം; തകര്‍ന്നത് നാലില്‍ നാലും ജയിക്കാനുള്ള കൊല്‍ക്കത്തൻ മോഹം

ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴ് വിക്കറ്റ് ജയം; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം; തകര്‍ന്നത് നാലില്‍ നാലും ജയിക്കാനുള്ള കൊല്‍ക്കത്തൻ മോഹം

ചെന്നൈ: ഐപിഎല്‍ സീസണില്‍ തങ്ങളുടെ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റിനാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ജയിച്ച്‌ കയറിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യം 14 പന്തുകളും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ സൂപ്പര്‍കിംഗ്‌സ് മറികടന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 67*(58) പുറത്താകാതെ നിന്നു.

സ്‌കോര്‍: കൊല്‍ക്കത്ത 137-9 (20), ചെന്നൈ 141-3 (17.4)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രചിന്‍ രവീന്ദ്ര 15(8), ഡാരില്‍ മിച്ചല്‍ 25(19), ശിവം ദൂബെ 28(18) എന്നിവര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ എംഎസ് ധോണി 1*(3) പുറത്താകാതെ നിന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം സഹിതം ആറ് പോയിന്റുള്ള സൂപ്പര്‍ കിംഗ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ വരിഞ്ഞ് മുറുക്കുന്ന പ്രകടനമാണ് ചെന്നൈ ബൗളര്‍മാര്‍ പുറത്തെടുത്തത്. രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഫിലിപ് സാള്‍ട്ട് 0(1) പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ സ്ഥിരം ആക്രമണ ശൈലിയില്‍ മുന്നേറാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. സുനില്‍ നരെയ്ന്‍ 27(20), അന്‍ക്രിഷ് രഘുവംശി 24(18) എന്നിവര്‍ പൊരുതിയെങ്കിലും ഇരുവരേയും മടക്കിയ ജഡേജ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.