play-sharp-fill
ചെമ്മീന്‍ കഴിച്ചതിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ; തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായി; പിന്നാലെ ഹൃദയാഘാതവും; ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ചെമ്മീന്‍ കഴിച്ചതിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ; തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായി; പിന്നാലെ ഹൃദയാഘാതവും; ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു.

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ എന്‍. നിഖിതയാണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെത്തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനു പിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാലെ മരണ കാരണം വ്യക്തമാകൂ.