play-sharp-fill
‘ബിജെപി ഫ്രീ റീചാര്‍ജ് യോജന’; മൂന്നു മാസത്തെ സൗജന്യ റീചാര്‍ജ്ജ് എന്ന പേരില്‍ വരുന്ന സന്ദേശം വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്; ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബർ ലോകത്ത് തട്ടിപ്പ് സംഘങ്ങള്‍ സജീവം

‘ബിജെപി ഫ്രീ റീചാര്‍ജ് യോജന’; മൂന്നു മാസത്തെ സൗജന്യ റീചാര്‍ജ്ജ് എന്ന പേരില്‍ വരുന്ന സന്ദേശം വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്; ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബർ ലോകത്ത് തട്ടിപ്പ് സംഘങ്ങള്‍ സജീവം

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സൈബർ ലോകത്ത് തട്ടിപ്പ് സംഘങ്ങള്‍ സജീവം.

രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്ത് നല്‍കുമെന്ന സന്ദേശമാണ് ഇപ്പോള്‍ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നത്.
സൗജന്യ റീചാർജ്- സ്ക്രാച്ച്‌ കാർഡുകള്‍ എന്ന പേരിലാണു ലിങ്കുകള്‍ പ്രചരിക്കുന്നത്.

രാഷ്ട്രീയ പാർട്ടികള്‍ സൗജന്യമായി മൂന്നു മാസത്തെ മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബിജെപി ഫ്രീ റീചാർജ് യോജന’ എന്ന പേരിലുള്ള സന്ദേശമാണു കൂടുതല്‍ പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും. അതു നല്‍കിയാല്‍ റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതല്‍ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്ന് അറിയിക്കും.

ആർക്കും റീചാർജ് കിട്ടില്ല. പക്ഷേ, സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തുന്നതു വഴി അത്രയും ഫോണ്‍ നമ്പറുകള്‍ തട്ടിപ്പുകാർക്കു ലഭിക്കും.