40 വർഷം തികയുന്ന എം.ജി സര്‍വകലാശാലയ്ക്ക് നാക്കിന്റെ ഏറ്റവും മികച്ച ഗ്രേഡ്…! എ പ്ലസ് പ്ലസ് പിറന്നാള്‍ മധുരം
കോട്ടയം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സർക്കാർ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയർന്ന റാങ്കായ എ പ്ലസ് പ്ലസ് ഗ്രേഡ് 40 വർഷം തികയുന്ന എം.ജി യൂണിവേഴ്സിറ്റിയ്ക്കുള്ള പിറന്നാള്‍ സമ്മാനമായി.
കേരള യൂണിവേഴ്സിറ്റിയ്ക്ക് പിന്നാലെയാണ് എം.ജിയും ഈ നേട്ടത്തിലെത്തിയത്. എ പ്ളസ് ഗ്രേഡാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക്.
എ ഗ്രേഡായിരുന്ന എം.ജി എപ്ളസ് പ്ളസിലേയ്ക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു മുതല്‍ ഏഴ് വരെയുള്ള തീയതികളായിരുന്നു നാക് സംഘത്തിന്റെ സന്ദർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ജൂലായ് മുതല്‍ 22 ആഗസ്റ്റ് വരെ അഞ്ചു വർഷത്തെ നേട്ടങ്ങളാണ് പരിഗണിച്ചത്. കരിക്കുലം, അദ്ധ്യാപനം , പഠനം, വിലയിരുത്തലുകള്‍, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങള്‍, റിസോഴ്‌സസ്, സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ, ഓർഗനൈസേഷൻ, ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്, മികച്ച പ്രവർത്തനങ്ങള്‍ എന്നിവയായിരുന്നു മാനദണ്ഡം.
ഇതില്‍ റിസർച്ച് ഇന്നവേഷൻ എക്കോ സിസ്റ്റവും, വിവിധ പ്രോഡക്ടുകള്‍ വില്പനയ്ക്ക് എത്തിക്കുന്നും പുതുപ്പള്ളി എസ്.എം.ഐ ക്യാമ്പസിലെ കൊവിഡ് പരിശോധനാ സംവിധാനവും വിവിധ പേറ്റന്റുകള്‍ നേടാനായതും മാലിന്യ സംസ്കരണം ഉള്‍പ്പെടെ മേഖലകളിലെ നേട്ടവും പ്രത്യേകം ഗുണകരമായി.