play-sharp-fill
തിരിച്ചടിച്ച്‌ പാകിസ്താൻ; മിസൈല്‍ ആക്രമണത്തില്‍ ഇറാനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തിരിച്ചടിച്ച്‌ പാകിസ്താൻ; മിസൈല്‍ ആക്രമണത്തില്‍ ഇറാനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖിക

റാനിലെ ബലൂച് സായുധ ഗ്രൂപ്പ് താവളങ്ങള്‍ക്കുനേരെ പാകിസ്താന്‍ മിസൈല്‍ ആക്രമണം. പാകിസ്താനിലെ തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ സൈന്യം നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രത്യാക്രമണം.

ആക്രമണത്തില്‍ മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രിയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ഇറാനിലെ പാകിസ്താന്‍ വിരുദ്ധ ഭീകര സംഘടനകള്‍ക്കുനേരെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ ‘മാര്‍ഗ് ബര്‍ സമര്‍ച്ചര്‍’ എന്ന കോഡ് നെയിമില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ സംഘടനകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണം നടന്നതായി ഇറാന്‍ മാധ്യമം സ്ഥിരീകരിച്ചു.

പാകിസ്താനിലെ സുന്നി വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍ അദ്ല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് കഴിഞ്ഞദിവസം ഇറാന്‍ ആക്രമണം നടത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യമന്ത്രി ആമിര്‍ അബ്ദുല്ലാഹിയനും തമ്മില്‍ ചര്‍ച്ച നടത്തിയ അതേ ദിവസംതന്നെയാണ് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയത്.

പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച്‌ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇറാൻ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.