play-sharp-fill
തിരുവനന്തപുരത്തുനിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്:: ആദര്‍ശ് സഞ്ജു എന്ന ബാലനെയാണ് കാണാതായത്

തിരുവനന്തപുരത്തുനിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്:: ആദര്‍ശ് സഞ്ജു എന്ന ബാലനെയാണ് കാണാതായത്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം ഉച്ചക്കട കുളത്തൂരില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആദര്‍ശ് സഞ്ജു (15) എന്ന ബാലനെ കഴിഞ്ഞ 20 മുതലാണ് കാണാതായത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇതു സംബന്ധിച്ച സന്ദേശം അയച്ചിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്‌റ്റേഷനിലോ പൊഴിയൂര്‍ പോലിസിനെയോ അറിയിക്കണമെന്നാണ് നിര്‍ദേശം. പൊഴിയൂര്‍ പോലീസ് സ്‌റ്റേഷന്‍ നമ്പര്‍ 04712212100 ,എസ്എച്ച് ഒ::9497947121.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group