play-sharp-fill
പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്തത് അഞ്ച് തവണ;പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കണ്‍മുന്നിലാണ് അഞ്ച് തവണ വോട്ട് ചെയ്തത്; ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്തത് അഞ്ച് തവണ;പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കണ്‍മുന്നിലാണ് അഞ്ച് തവണ വോട്ട് ചെയ്തത്; ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. അമല്‍ അഞ്ച് തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്.

പത്തനംതിട്ട സഗരസഭാ പരിധിയില്‍പ്പെട്ട 22 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. അമല്‍ തിരുവല്ല സ്വദേശിയാണ്. ഇയാള്‍ അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കണ്‍മുന്നിലാണ് തുടരെ അഞ്ച് തവണ അമല്‍ വോട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം അടൂര്‍ പെരിങ്ങനാട് നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ അഖില്‍ പെരിങ്ങനാട് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് അമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും പിന്തുണ അറിയിക്കാനാണ് താന്‍ എത്തിയതെന്ന് അമല്‍ പറഞ്ഞു.

25 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ആണ് പത്തനംതിട്ട സഹകരണ ബാങ്ക്. കഴിഞ്ഞ വര്‍ഷം ഏകദേശം 900 വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത് ഇത്തവണ ഏകദേശം 1300ലധികം വോട്ട് കിട്ടി. ഇത്തവണയും കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്.

കള്ളവോട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച നടക്കുന്ന കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തണമെന്ന ആവശ്യവുമായി ഡിസിസി ഹൈക്കോടതിയെ സമീപിക്കും.