മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് ഓടിക്കയറി; വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപിടിച്ചു; മധ്യവയസ്കൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജരവിവർമ്മ ആർട്ട് ഗ്യാലറി ഉദ്ഘാടനത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആൾ പിടിയിൽ. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് സംഭവം നടന്നത്.

പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് സംഭവം. വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎൽഎ വി കെ പ്രശാന്തിന് കൈ കൊടുത്ത് വേദിയിൽ നിന്ന് ഇറങ്ങി. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് ഖാൻ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.