video
play-sharp-fill
ഒറ്റക്ക് താമസിച്ച വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഒറ്റക്ക് താമസിച്ച വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സ്വന്തം ലേഖകൻ

കണ്ണൂർ: കൊട്ടിയൂരിൽ വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു. കൊട്ടിയൂർ കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവൻ മാലയാണ് കവർന്നത്. പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

വിജയമ്മ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വീടിൻറെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്, വിജയമ്മയുടെ കഴുത്തിലെ സ്വർണ്ണ മാലയായിരുന്നു ലക്ഷ്യം, മോഷണം തടുക്കാൻ ശ്രമിക്കുന്നതിടെ വിജയമ്മയുടെ തലയ്ക്കടിയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളിച്ചുകൊണ്ട് വിജയമ്മ അടുത്ത വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാവൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനായി കേളകം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.