സ്നേഹദീപം ഭവനപദ്ധതി; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ ഇന്ന് നാലു സ്നേഹവീടുകള്‍ക്ക് ശിലാസ്ഥാപനം; കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലാണ് വീടുകള്‍ നിര്‍മിക്കുന്നത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്ബര്‍ ജോസ്മോന്‍ മുണ്ടയ്ക്കലിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരം നാലു സ്നേഹവീടുകള്‍ ഇന്ന് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ തുടക്കം കുറിക്കും.

ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന്‍ മുണ്ടയ്ക്കലിന്‍റെ ഓണറേറിയവും കൊഴുവനാല്‍ പഞ്ചായത്തിലെ 300 സുമനസുകള്‍ ഒരു മാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കിയ തുകയും ഉപയോഗിച്ച്‌ 2022 ല്‍ തുടക്കംകുറിച്ച സ്നേഹദീപം ഭവനപദ്ധതി ഇപ്പോള്‍ കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിലായി ആയിരം സുമനസുകളുടെ സഹകരണത്തോടെയാണ് നടന്നുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലാണ് ഈ വീടുകള്‍ നിര്‍മിക്കുന്നത്. ശിലാസ്ഥാപനം രാവിലെ എട്ടിന് കിടങ്ങൂര്‍ പഞ്ചായത്തിലെ മണ്ണികക്കുന്നില്‍ മോന്‍സ് ജോസഫ് എംഎല്‍എ, ഉച്ചകഴിഞ്ഞ് 1.30നു മുത്തോലി പന്തത്തലയില്‍ മാണി സി. കാപ്പന്‍ എംഎല്‍എ, ഉച്ചകഴിഞ്ഞ് 2.30 ന് പൂവത്തിളപ്പ് മറ്റപ്പള്ളിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഉച്ചകഴിഞ്ഞ് 3.30 ന് കെഴുവംകുളം കാളച്ചന്തയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ നിര്‍വഹിക്കും.