ക്ഷേത്ര നടത്തിപ്പിനായി പണപിരിവ്……! ശമ്പളത്തില്‍ നിന്ന് പണം റിക്കവറി നടത്തുമെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍; വിവാദമായത്തിന് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ച് കമ്മീഷണര്‍; ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി…..
സ്വന്തം ലേഖിക
കോഴിക്കോട്: മുതലക്കുളം ക്ഷേത്രത്തിന്റെ നടത്തിപ്പിനായി തീരുമാനിച്ച പിരിവ് നിര്‍ത്തിവെച്ച് കോഴിക്കോട് സിറ്റി പൊലീസ്.
ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തില്‍ നിന്ന് പണം റിക്കവറി നടത്തുമെന്ന് കാണിച്ച് കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്. എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും മാസം 20 രൂപ പിരിക്കാനുള്ള തീരുമാനത്തോട് സേനയിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് വിവാദമായതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി പൊങ്കാല നടത്താന്‍ പോലീസ് തീരുമാനിച്ചിരുന്നു.
ഇതിലേക്ക് നടത്തിയ പണപ്പിരിവും വിവാദമായി. പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് താല്‍പ്പര്യമുള്ളവര്‍ സംഭാവന തന്നാല്‍ മതിയെന്ന് ഇളവ് നല്‍കി. ഇതിനിടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.