ബസിന് സൈഡ് കൊടുത്തില്ല; പുറത്തേക്കിട്ട വെള്ളക്കുപ്പി ചില്ലിൽ തട്ടി; അടിമാലിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് നേരെ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മര്‍ദ്ദനം
സ്വന്തം ലേഖിക
അടിമാലി: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് നേരെ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മര്‍ദ്ദനം.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡ്രൈവര്‍ അടിമാലി പത്താംമൈല്‍ കൊല്ലമ്മാവുടിയില്‍ സനൂപിനാണ് (36) മര്‍ദനമേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആര്‍.ടി.സിയി ബസിലെ യാത്രക്കാര്‍ വെള്ളക്കുപ്പി പുറത്തേക്കിട്ടത് ടൂറിസ്റ്റ് ബസിന്റെ ചില്ലില്‍ തട്ടിയതാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പ്രകോപനത്തിന് കാരണം. സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മലപ്പുറം പാണം കാട്ടില്‍ നൗഷാദിനെതിരെ അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിക്ക് സൈഡ് കൊടുക്കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. കമ്പിലൈനില്‍ വെച്ച് മറികടന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാര്‍ വെള്ളക്കുപ്പി പുറത്തേക്കിട്ടത് ടൂറിസ്റ്റ് ബസിന്റെ ചില്ലില്‍ തട്ടി.
ഇതില്‍ പ്രകോപിതനായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ വാഹനം അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ കയറ്റി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.