പ്രതീക്ഷകൾക്ക് അപ്പുറം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ….! 13 വര്‍ഷത്തിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ്; പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്; മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം; രേഖയിലെ പ്രകടനത്തിന് വിന്‍സി അലോഷ്യസ് മികച്ച നടി; ന്നാ താന്‍ കേസ് കൊട് മികച്ച ജനപ്രിയ ചിത്രം; അലന്‍സിയറിനും കുഞ്ചോക്കോ ബോബനും പ്രത്യേക ജൂറി പരാമര്‍ശം; മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 സ് കിഡ്സ്; മൃദുല വാര്യര്‍ മികച്ച പിന്നണി ഗായിക; കപില്‍ കബിലന് മികച്ച ഗായകന്; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇങ്ങനെ……
സ്വന്തം ലേഖിക
തിരുവനന്തപുരം: 53 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ലിജോ ജോസ് പല്ലിശേരിയുടെ നൻപകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ. ചിത്രം അറിയിപ്പ്.
ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി
പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച ചിത്രം- നൻ പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടൻ – മമ്മൂട്ടി (നൻ പകല്‍ നേരത്ത് മയക്കം)
നടി- വിൻസി അലോഷ്യസ് (രേഖ)
നടൻ (സ്പെഷ്യല്‍ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയര്‍ (എന്നാ താൻ കേസ് കൊട്, അപ്പൻ)
സ്വഭാവനടി- ദേവി വര്‍മ (സൗദി വെള്ളക്ക)
സ്വഭാവനടൻ- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – രാജേഷ് കുമാര്‍, തെക്കൻ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാള്, എന്നാ താൻ കേസ് കൊട്
ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമല്‍ കെ.എം (പട)
സ്ത്രീ-ട്രാൻസ്ജെൻഡര്‍ പുരസ്കാരം- ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെണ്- തന്മയ (വഴക്ക്)
ബാലതാരം ആണ് -മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകൻ- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോള്‍രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ഭീഷ്മപര്‍വം)
ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിൻ നായര്‍ (എന്നാ താൻ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (എന്നാ താൻ കേസ് കൊട്)
ചിത്രസംയോജകൻ- നിഷാദ് യൂസഫ്
(തല്ലുമാല)
ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകൻ- കപില്‍ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകൻ (ബി.ജി.എം)- ഡോണ്‍ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
സംഗീതസംവിധായകൻ- എം. ജയചന്ദ്രൻ (മയില്‍പ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആണ്- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് പെണ് -പോളി വല്സൻ – സൗദി വെള്ളക്ക
വിഷ്വല്‍ എഫക്ട്സ് -അനീഷ്, സുമേഷ് ?ഗോപാല്‍ (വഴക്ക്)
ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങള്‍- സി.എസ്. വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്