ബനിയനും മാസ്കും അടിവസ്ത്രവും മാത്രം ധരിച്ചെത്തും; ശരീരത്തിൽ കരി ഓയിലും പുരട്ടും; വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടും, ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കിവെയ്ക്കും; രാത്രിയിൽ പുറത്തിറങ്ങുന്ന ഇയാൾ ആൾക്കാരെ ഉപദ്രവിക്കുകയോ, മോഷണം നടത്തുകയോ ചെയ്യില്ല; നാട്ടുകാരുടെ ഉറക്കം കെടുത്തി വ്യത്യസ്തനായൊരു ബ്ലാക്ക്മാൻ

സ്വന്തം ലേഖകൻ

കണ്ണൂർ: നാട്ടുകാരുടെ ഉറക്കം കെടുത്തി ഒരു ബ്ലാക്ക്മാൻ കണ്ണൂർ ആലക്കോട്ട് നിവാസികൾക്ക് ഭീഷണിയാകുന്നു . മുഖമൂടി ധരിച്ചെത്തി ബ്ലാക്ക്മാനെപ്പോലെ തോന്നുന്ന ഇയാൾ രാത്രി സമയങ്ങളിലാണ് പുറത്തിറങ്ങുന്നത്. ബനിയനും മാസ്കും അടിവസ്ത്രവും മാത്രമാണ് ധരിക്കുന്നത് കൂടാതെ ശരീരത്തിൽ കരി ഓയിലും പുരട്ടും. അത്ഭുതമെന്തെന്നാൽ ഇയാൾ ഇതുവരെ ആൾക്കാരെ ഉപദ്രവിക്കുകയോ, മോഷണം നടത്തുകയും ചെയ്തിട്ടില്ല എന്നതാണ്.

രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്. അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് പ്രദേശവാസിയായ കുഞ്ഞമ്മ പറയുന്നു. രാത്രികാലങ്ങളിൽ ഇയാൾ വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അ‍ജ്ഞാതൻ ഇനിയുമിറങ്ങിയാൽ പിടിക്കാൻ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.ത്തി.