അയര്‍ലന്‍ഡിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ; കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് പാലക്കാടി സ്വദേശിയിയായ യുവതിയുടേത്; കൊലപാതകകാരണം വ്യക്തമല്ല
സ്വന്തം ലേഖകൻ
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്ട്ടണില് മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍ . പാലക്കാട് സ്വദേശിയായ ദീപ ദിനമനണി (38) യെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപയുടെ ഭര്‍ത്താവ് റിജിന്‍ (41) നെ പോലീസ് അറസ്റ്റ് ചെയ്തു. ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ഫാമിലി ലെയ്സണ്‍ ഓഫീസറെ നിയോഗിച്ചു.
വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്ഷ്യലില് ഏരിയയിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.ക്രിമിനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ -4 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേറ്റ് പത്തോളജിസ്റ്റ് ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ദീപാ ദിനമണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്നലെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ദീപയുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്ന മകന് മടങ്ങി എത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തറിയുന്നത്.
കോര്‍ക്കിലെ ഒരു ഫണ്ട് സര്‍വീസ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദീപയും മകനും കാര്‍ഡിനല്‍ കോര്‍ട്ടിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. ദീപാ ദിനമണിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോര്‍ക്കിലെ മലയാളി അസോസിയേഷന് അറിയിച്ചു.