play-sharp-fill
5000ത്തിലേറെ പേരെ അണിനിരത്തി ‘മുടിയാട്ടം’; ഉത്സവ മേളവുമായി ‘റാണി’യിലെ ആദ്യ ഗാനം;  വിഡിയോ ശ്രദ്ധേയം..!

5000ത്തിലേറെ പേരെ അണിനിരത്തി ‘മുടിയാട്ടം’; ഉത്സവ മേളവുമായി ‘റാണി’യിലെ ആദ്യ ഗാനം; വിഡിയോ ശ്രദ്ധേയം..!

സ്വന്തം ലേഖകൻ

ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർക്കരികിലെത്തി. മേന മേലത്ത് പാട്ടിനു സംഗീതം പകർന്നാലപിച്ചിരിക്കുന്നു. ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനം ഒരു വാഴ്ത്തു പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്.


5000ത്തിലേറെ പേരാണ് ആദ്യ വീഡിയോ ഗാനത്തിന്റെ ഭാഗമായത്.വളരെ പുരാതനമായ ‘മുടിയാട്ടം’ എന്ന കലാരൂപത്തെ മോഡേൺ പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിക്കുന്നത് സംഗീതജ്ഞനായ ജോനാഥൻ ബ്രൂസ് ആണ്. ഒരു റോക്ക് ഗാനവും ജോനാഥൻ ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഒമ്പതാം ഉത്സവത്തിൻ്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഗാനരംഗത്തിൻ്റെ അവതരണം. വെഞ്ഞാറമൂട്, വെള്ളാനിക്കൽ പാറമുകളിൽ സെറ്റ് ഇട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.

ഉത്സവവും, ആലോഷങ്ങളും, കെട്ടുകാഴ്ച്ചകളുമൊക്കെ ഗാനത്തിൻ്റെ ദൃശ്യത്തിൽ ഉണ്ട്. അരുൺ നന്ദകുമാറാണ് കോറിയോഗ്രാഫർ. ഭാഷക്കതീതമായ ഒരു മർഡർ മിസ്റ്ററിയാണ് പ്രമേയം.

ഭാസി എന്ന കുറ്റാന്വേഷകൻ്റെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ വ്യക്തിപരമായി ധർമ്മസങ്കടത്തിലെത്തുന്നു.
വേറിട്ട ആവിഷ്കാര മികവു കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. മഞ്ജരി, പ്രാർഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവർ ‘റാണി’ക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാല പാർവതി, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, കൃഷ്ണൻ ഗോപിനാഥ്, അശ്വന്ത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘റാണി’. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്.

Tags :