5000ത്തിലേറെ പേരെ അണിനിരത്തി ‘മുടിയാട്ടം’; ഉത്സവ മേളവുമായി ‘റാണി’യിലെ ആദ്യ ഗാനം; വിഡിയോ ശ്രദ്ധേയം..!
സ്വന്തം ലേഖകൻ ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർക്കരികിലെത്തി. മേന മേലത്ത് പാട്ടിനു സംഗീതം പകർന്നാലപിച്ചിരിക്കുന്നു. ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനം ഒരു വാഴ്ത്തു പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 5000ത്തിലേറെ പേരാണ് ആദ്യ വീഡിയോ ഗാനത്തിന്റെ ഭാഗമായത്.വളരെ പുരാതനമായ ‘മുടിയാട്ടം’ എന്ന കലാരൂപത്തെ മോഡേൺ പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിക്കുന്നത് സംഗീതജ്ഞനായ ജോനാഥൻ ബ്രൂസ് ആണ്. ഒരു റോക്ക് ഗാനവും ജോനാഥൻ ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട് ഒരു ഒമ്പതാം ഉത്സവത്തിൻ്റെ രാത്രിയിൽ അരങ്ങേറുന്ന […]