സ്വന്തം ലേഖിക
കറുകച്ചാൽ: ബൈക്കിലെത്തി മധ്യവയസ്കയിൽ നിന്നും സ്വർണം തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് പുതുപ്പാടി മേലേപ്പുട്ടികയിൽ ഭാഗത്ത് പുത്തൻവീട്ടിൽ അനസ് (26) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളും സുഹൃത്തും ചേർന്ന് ഏപ്രിൽ മാസം മൂന്നാം തീയതി നെടുംകുന്നം ആര്യാട്ടുപടി റോഡിൽ വഴിയേ നടന്നു പോവുകയായിരുന്ന മധ്യവയസ്കയോട് വീട് ചോദിക്കാനെന്ന വ്യാജേനെ ഇവർ ബൈക്കിൽ മധ്യവയസ്കയുടെ അടുത്തെത്തി ഇവരെ ആക്രമിച്ചതിനുശേഷം ഇവരുടെ കഴുത്തിൽ കിടന്ന് ഒരു ലക്ഷം രൂപയോളം വില വരുന്ന സ്വർണമാല തട്ടിയെടുത്തു കൊണ്ടുപോവുകയായിരുന്നു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും തുടർന്ന് ഈ കേസിലെ മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശി ഇടമലപുത്തൻ വീട്ടിൽ അനസിനെ പിടികൂടുകയും ചെയ്തിരുന്നു.
തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഈ കേസിലെ കൂട്ടുപ്രതിയായ അനസിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ തിരുവനന്തപുരത്തു നിന്നും പിടികൂടുകയായിരുന്നു.
ഇയാൾക്ക് പട്ടാമ്പി, എറണാകുളം,വടക്കേക്കാട് വാടാനപ്പള്ളി, മട്ടന്നൂർ, കിളിമാനൂർ, മംഗലാപുരം, പാങ്ങോട്,പറവൂർ, പാരിപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്.
കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, സി.പി.ഓ മാരായ പ്രദീപ്, അൻവർ കരീം, ബിവിൻ,നിയാസ് പി.സലിം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.