കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണം; സോണിയ ഗാന്ധിക്കെതിരെ ബിജെപി… കമ്മീഷനില്‍ പരാതി
സ്വന്തം ലേഖകൻ
ബാംഗ്ലൂർ :കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ സോണിയ ഗാന്ധിക്കെതിരെ ബിജെപി.
സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം സോണിയ നടത്തിയ പ്രസംഗമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ണാടകയുടെ പരാമാധികാരത്തിന് ഭീഷണി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഭൂപീന്ദര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കര്‍ണാടക. ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന ആഹ്വാനം വിഘടനപരമാണ്. അത് അംഗീകരിക്കാനാകില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗമാണ് ബിജെപിയുടെ പരാതിക്ക് ആധാരം. സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ പറഞ്ഞു.