play-sharp-fill
പ്ലേസ്മെൻ്റ് ,ഹോം നേഴ്സിങ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് ഏഴിന് കോട്ടയത്ത്

പ്ലേസ്മെൻ്റ് ,ഹോം നേഴ്സിങ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് ഏഴിന് കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം: പ്ലേസ്മെൻറ് ,ഹോം നേഴ്സിങ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം 2023 മെയ് ഏഴ് ഞായറാഴ്ച കോട്ടയം തിരുനക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും .

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും . നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോം നേഴ്സിംഗ്, പ്ലെയ്സ്മെന്റ്, സെക്യൂരിറ്റി എന്നീ മൂന്നു സർവ്വീസുകൾ പി.എച്ച്.എസ്.ഒ.എയിൽ സമന്വയിക്കുന്നു. കേരളത്തിലുടനീളമുള്ള 250 ലധികം സ്ഥാപനങ്ങളിലൂടെടെ മേല്പറഞ്ഞ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ പ്രായമായവരേയും രോഗാവസ്ഥയിലുള്ളവരേയും പരിചരിക്കുവാൻ വീട്ടുകാർ ബുദ്ധിമുട്ടുകയാണ്. വികസിത രാജ്യങ്ങളിൽ ഗവൺമെന്റ് ഏറ്റവും ശ്രദ്ധകൊടുക്കുന്നത് ഈ കാര്യത്തിലാണെന്ന് എടുത്ത് പറയേണ്ടതാണ്.

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുവതലമുറയുടെ കുടിയേറ്റം, ശൈലീരോഗങ്ങളുടെ വർദ്ധനവ്, മലിനീകരണം വൈറസുകളുടെ ആവിർഭാവം എല്ലാം പരാശ്രിതരുടെ എണ്ണം കൂട്ടുന്നു. എന്നാൽ വൃദ്ധസദനം കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ പലർക്കും താല്പര്യമില്ലാതായി. ഇതോടെയാണ് വീടുകളിൽ തന്നെ താമസിച്ച് മാതാപിതാക്കളെ സംരക്ഷിക്കപ്പെടാൻ ഹോം നേഴ്സുമാരെ ആവശ്യമായി വരുന്നത്.

ഇവിടെയാണ് സ്വകാര്യമേഖയിൽ പിഎച്ച്.എസ്ഒഎ അംഗീകാരമുള്ള ഹോം നേഴ്സിംഗ് സ്ഥാപനങ്ങളുടെ പ്രസക്തി.

സംഘടനയുടെ വളരെക്കാലത്തെ പരിശ്രമം മൂലം ഗവൺമെന്റ് ലൈസൻസ് നൽകിയെങ്കിലും ശരിയായ ഒരു നിയമനിർമ്മാണം ഉണ്ടാവത്തത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ആവശ്യസർവ്വീസുകൾക്കു ലൈസൻസ് കൊടുക്കുകയും, ലൈസൻസികൾക്ക് നിയമപരിരക്ഷ കൊടുക്കുകയും ചെയ്യാൻ ഗവൺമെന്റിനു ധാർമികമായ ബാദ്ധ്യതയുണ്ടെന്ന് പ്ലെയിസ്മെന്റ് ഹോം നഴ്സിംഗ് & സെക്യൂരിറ്റി സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി രാജൻ തോമസ്, ജോ. സെക്രട്ടറി റോയി പി. എബ്രഹാം, വൈസ് പ്രസിഡന്റ് അനിൽകുമാർ , ഉണ്ണി എന്നിവർ അറിയിച്ചു.