Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍.ചന്തിരൂര്‍ വെളുത്തുള്ളി ബണ്ടില്‍ ആദര്‍ശി(24)നെയാണ് അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുന്നതിനായി ഇവര്‍ ആശുപത്രിയില്‍ എത്തി. സംശയം തോന്നിയ ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അനേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷമായി യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നിര്‍ദേശപ്രകാരം സിഐ സുബ്രഹ്മണ്യന്‍, എസ്‌ഐ അനീഷ് കെ.ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.