മലപ്പുറത്ത് ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിൽ; 30 ഗ്രാം എംഡിഎംഎയും 700 ഗ്രാമോളം കഞ്ചാവും പ്രതികളിൽ നിന്ന് കണ്ടെടുത്തു
സ്വന്തം ലേഖകൻ
മലപ്പുറം: വള്ളിക്കാപറ്റയില്‍ മാരകമയക്കുമാരുന്നുകളുമായി രണ്ടുപേർ പിടിയിൽ. കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. വള്ളിക്കാപ്പറ്റ കൂരിമണ്ണില്‍ പുളിക്കാമത്ത് വീട്ടില്‍ ജാഫര്‍ (30), കുറ്റീരി പുളിക്കാമത്ത് വീട്ടില്‍ ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്ഐ ജിഷില്‍ വിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം പിടികൂടിയത്. 30 ഗ്രാം എംഡിഎംഎയും 700 ഗ്രാമോളം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.
അറസ്റ്റിലായ രണ്ട് പേരുടെയും പേരിൽ കഞ്ചാവ്, അടിപിടി എന്നിവ ഉള്‍പെടെ നിരവധി കേസുകളുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ആന്റി നര്‍കോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് മലപ്പുറം എസ്ഐ ജീഷിൽ വിഎ, എസ്ഐ തുളസി പോലീസ് ഉദ്യോഗസ്ഥരായ, ദിനേഷ് ഇരുപ്പക്കണ്ടന്‍, കെകെ ജസീര്‍, ആര്‍ ഷഹേഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും