
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി വിജിലന്‍സിന്റെ പിടിയില്‍. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് ആണ് വിജിലന്‍സിന്റെ പിടിയിലായത്.
ഇയാള്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആ സമയത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. ഡോക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. ഇതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ആശുപത്രി ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു.
ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആരോഗ്യവകുപ്പിന് നല്‍കും. ഇയാള്‍ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.



