
സ്വന്തം ലേഖക
തിരുവനന്തപുരം: മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്തുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ എത്തിക്കുന്നതിന് യൂസര്‍ ഫീ ചുമത്തി സര്‍ക്കാര്‍.
അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷ സ്കാന്‍ ചെയ്യുന്നതിനും പ്രിന്റെടുക്കുന്നതിനും എല്ലാം പ്രത്യേകം തുക നല്‍കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കരുതലും കൈത്താങ്ങും എന്ന ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതികളും സഹായ അഭ്യര്‍ത്ഥനകളുമെല്ലാം സര്‍ക്കാരിന് സമര്‍പ്പിക്കാം.
താലൂക്ക് തലത്തില്‍ ഇതെല്ലാം പരിഹരിക്കാന്‍ സംവിധാനം ഉണ്ടാകും. സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന പാലമാണ് നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍.
ഒരു നിവേദനവുമായി അക്ഷയ കേന്ദ്രത്തില്‍ എത്തിയാല്‍ സര്‍വ്വീസ് ചാര്‍ജ്ജ് 20 രൂപയാണ്. ഓരോ പേജും സ്കാന്‍ ചെയ്യാന്‍ 3 രൂപ നല്‍കണം. രേഖകള്‍ പ്രിന്റഎടുക്കാനും കൊടുക്കണം പേജൊന്നിന് മൂന്ന് രൂപ.
അതായത് ചികിത്സാ സഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനെത്തുന്ന സാധാരണക്കാരന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. മതിയായ വിവരങ്ങളും രേഖകളെല്ലാം ഉള്‍പ്പെടുത്തി ഒരു അപേക്ഷ തയ്യാറാക്കണമെങ്കില്‍ സമര്‍പ്പിക്കുന്ന ഓരോ രേഖക്കും പേജൊന്നിന് മൂന്ന് രൂപ വീതം സ്കാന്‍ ചെയ്യാനും പ്രിന്റെടുക്കാനും നല്‍കുകയും വേണം.