video
play-sharp-fill
അടിവസ്ത്രത്തിൽ ഒളിപ്പിച്ചു നടത്താൻ ശ്രമം, കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ!

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു നടത്താൻ ശ്രമം, കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ!

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട.
വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ്‌ പിടിയിലായത്‌.

സ്വർണ്ണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു യുവതിയുടെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.

സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു.