video
play-sharp-fill
വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചന: ആൻ്റോ ആൻ്റണി എംപി;സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച മൂന്നുമാസക്കാലം ഗവൺമെന്റ് എന്ത് ചെയ്തു എന്നതുകൂടി ജനങ്ങളോട് തുറന്നു പറയണം;കൃഷിക്കാർക്കും, കർഷകർക്കും എതിരെ എടുത്ത കേസുകൾ ഇന്നുതന്നെ പിൻവലിക്കണം

വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചന: ആൻ്റോ ആൻ്റണി എംപി;സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച മൂന്നുമാസക്കാലം ഗവൺമെന്റ് എന്ത് ചെയ്തു എന്നതുകൂടി ജനങ്ങളോട് തുറന്നു പറയണം;കൃഷിക്കാർക്കും, കർഷകർക്കും എതിരെ എടുത്ത കേസുകൾ ഇന്നുതന്നെ പിൻവലിക്കണം

സ്വന്തം ലേഖകൻ
കോട്ടയം : പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് കാണിക്കുന്ന ഉപഗ്രഹ റിപ്പോർട്ട് സുപ്രീം കോടതിക്ക് ഇന്നലെ കൈമാറിയതിനുശേഷം പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് വനംവകുപ്പിന് അവകാശവാദം ഇല്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചനയാണെന്ന് ആന്റോ ആന്റണി എം. പി കോട്ടയത്ത് പറഞ്ഞു.

പിഴവുണ്ട് എന്ന് മന്ത്രി സമ്മതിച്ച ഭൂപടം എന്തിനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത് എന്നുള്ളതിന് മന്ത്രി മറുപടി പറയണം. എയ്ഞ്ചൽ വാലിയുടേതിന് സമാനമായി 70 വർഷങ്ങൾക്കു മുൻപ് സർക്കാർ ഭക്ഷ്യോത്പാദനത്തിനുവേണ്ടി കുടിയിരുത്തിയ ആലപ്രയിലെ നൂറുകണക്കിന് കർഷകർക്ക് പട്ടയം നിഷേധിക്കുകയും, പൊന്തൻപുഴ വനം സ്വകാര്യ വ്യക്തിക്ക് നൽകുന്നതിന് അനുകൂലമായി വിധി വരുവാൻ സഹായിക്കുകയും ചെയ്ത ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയിൽ എയ്ഞ്ചൽ വാലിയിൽ വരുമ്പോൾ ആലപ്രയിൽ കൂടി അവിടുത്തെ കർഷകരെ കൂടി കാണണമെന്ന് അഭ്യർത്ഥിക്കുകയാണന്നദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച മൂന്നുമാസക്കാലം ഗവൺമെന്റ് എന്ത് ചെയ്തു എന്നതുകൂടി ജനങ്ങളോട് തുറന്നു പറയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതി വിധിയോടെ ബഫർ സോണായി മാറിയ പ്രദേശങ്ങൾ അതേപടിയും എയ്ഞ്ചൽവാലി, പമ്പാവാലി ശങ്ങൾ വനഭൂമിയാക്കിയും സംസ്ഥാന ഗവൺമെന്റ് ഉപഗ്രഹ സർവേ നടത്തി റിപ്പോർട്ട് ആയി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.

എയ്ഞ്ചൽ വാലി പമ്പാവാലി പ്രദേശങ്ങളിൽ തലമുറകളായി വർഷങ്ങളോളം താമസിക്കുന്ന കൃഷിക്കാരുടെ ഭൂമി വനഭൂമി ആക്കിയത് അറിഞ്ഞ് സമാധാനപരമായ ജനാധിപത്യപരമായി പ്രതിഷേധിച്ച കർഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് അനുസരിച്ച് 70 നു മുകളിൽ കള്ള കേസുകൾ ആണ് ഗവൺമെന്റ് എടുത്തത്.

കൃഷിക്കാർക്കും, കർഷകർക്കും എതിരെ എടുത്ത കേസുകൾ ഇന്നുതന്നെ പിൻവലിച്ചിരിക്കണം.പിൻവലിച്ചില്ലെങ്കിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു.

Tags :