സ്വന്തം ലേഖിക
കോട്ടയം: സിനിമ ഓഡിഷന്‍ എന്ന പേരില്‍ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി.
കോട്ടയം ചങ്ങനാശേരിയില്‍ കബളിപ്പിക്കപ്പെട്ട നൂറിലേറെ പേര്‍ പൊലീസില്‍ പരാതി നല്‍കി. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് “അണ്ണാ ഭായി” എന്ന സിനിമയുടെ ഓഡിഷന്‍ നടക്കും എന്ന അറിയിപ്പ് കിട്ടിയതനുസരിച്ചാണ് നിരവധി പേര്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നൂറിലേറെ ആളുകളാണ് ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.
ഇതോടെയാണ് വന്നവര്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയത്.
എ ജെ അയ്യപ്പ ദാസ് എന്ന ആളാണ് ഓഡിഷനായി വിളിച്ച് വരുത്തിയത് എന്ന് വന്നവര്‍ പറഞ്ഞു.
ചിലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായും പരാതി ഉണ്ട്. ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് കബളിപ്പിക്കപ്പെട്ടവര്‍ മടങ്ങിയത്.