play-sharp-fill
ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സ് ആയിരുന്നയാള്‍ എപ്പോഴും മുംബൈ ഇന്ത്യന്‍സാകണം..!  കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിരമിച്ചു; ബാറ്റിംഗ് കോച്ചായി മുംബൈ ഇന്ത്യന്‍സിനൊപ്പം തന്നെ തുടരും

ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സ് ആയിരുന്നയാള്‍ എപ്പോഴും മുംബൈ ഇന്ത്യന്‍സാകണം..! കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിരമിച്ചു; ബാറ്റിംഗ് കോച്ചായി മുംബൈ ഇന്ത്യന്‍സിനൊപ്പം തന്നെ തുടരും

സ്വന്തം ലേഖകന്‍

ദില്ലി: വെറ്ററന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിരമിച്ചു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ യാത്ര ആരംഭിച്ച പൊള്ളാര്‍ഡ് അതേ ടീമില്‍നിന്ന് തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2010-ല്‍ മുംബൈ ഇന്ത്യന്‍സുമായി കരാറൊപ്പിട്ട ശേഷം പൊള്ളാര്‍ഡ് അവര്‍ക്കൊപ്പം 5 ഐപിഎല്‍, 2 ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ തുടങ്ങിയവ സ്വന്തമാക്കി.

ഈ തലമുറയിലെ ഏറ്റവും മികച്ച ഐപിഎല്‍ കളിക്കാരില്‍ ഒരാളായി പേരെടുത്തു.”കുറച്ച് വര്‍ഷങ്ങള്‍ കൂടി ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഇനി കളിക്കാരനായി തുടരാനാകില്ല. ഇത്രയും കാലം കളിച്ച ടീമിനെതിരെ കളിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഐപിഎല്‍ മതിയാക്കുന്നു. ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സ് ആയിരുന്നയാള്‍ എപ്പോഴും മുംബൈ ഇന്ത്യന്‍സാകണം’. ഇത് എംഐയോടുള്ള വൈകാരിക വിടവാങ്ങലല്ല, എന്നിരുന്നാലും ഐപിഎല്ലില്‍ ബാറ്റിംഗ് കോച്ചിന്റെ റോള്‍ ഏറ്റെടുക്കാനും മുംബൈ ഇന്ത്യന്‍സ് എമിറേറ്റ്‌സിനൊപ്പം കളിക്കാനും ഞാന്‍ സമ്മതിച്ചിട്ടുണ്ട്, ”ട്വിറ്ററില്‍ പങ്കുവെച്ച് വിരമിക്കല്‍ കുറിപ്പില്‍ എഴുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി പൊള്ളാര്‍ഡിന് ആശംസകള്‍ നേര്‍ന്നു. ” ഒപ്പം മുംബൈയുടെ ബാറ്റിംഗ് കോച്ചായി യുവ കളിക്കാര്‍ക്ക് മാഗദര്‍ശിയായി അദ്ദേഹം ഉണ്ടാകും. പൊള്ളാര്‍ഡിന്റെ പുതിയ യാത്ര അദ്ദേഹത്തിന് കൂടുതല്‍ മഹത്വവും വിജയവും നല്‍കട്ടെ. ഞാന്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു! ‘ നിത അംബാനി കുറിച്ചു.