2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍; ലഹരി ഇടപാടുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ തടയാനുള്ള നടപടി ശക്തമാക്കും; എന്‍ഐഎയക്ക് വിശാല അധികാരം
സ്വന്തം ലേഖകന്‍
ദില്ലി: ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങള്‍ നല്കി ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ലഹരി ഇടപാടുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ തടയാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനത്തോളം കുറവുണ്ടായി, സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിആര്‍പിസി, ഐപിസി നിയമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വെര്‍ച്വലായി യോഗത്തെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുന്നില്ല.