play-sharp-fill
പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കും; ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം; പാകിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കും; ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം; പാകിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സ്വന്തം ലേഖകന്‍

ശ്രീനഗര്‍:പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറുപടി പറയേണ്ട സമയം വരുമെന്ന ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശ്രീഗനഗറില്‍, ജമ്മു കശ്മീര്‍ ഇന്‍ഫാന്‍ട്രി ഡേ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഭീകരരെ മതവുമായി കൂട്ടിക്കെട്ടും. എന്നാല്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ഏതെങ്കിലും ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രമാണോ. ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം നടക്കുന്നത്. മുന്നില്‍ ആരാണ് എന്നല്ല, ലക്ഷ്യം എങ്ങനെ പൂര്‍ത്തീകരിക്കാം എന്നു മാത്രമാണ് ഭീകരര്‍ നോക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതെന്താണ് ഇവരാരും കാണാത്തതെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്ഥാന്‍ കണക്ക് പറയേണ്ടി വരും. പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളാണ് നല്‍കുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാകിസ്ഥാനോട് ചോദിച്ചു.

മനുഷ്യാവകാശ സംഘടനകളെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഭീരരരെ സൈന്യം വധിക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാന്‍ ഏറെ പേരുണ്ട്. ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്കും കൊല്ലപ്പെടുന്ന സാധാരണക്കാര്‍ക്കും ഇതേപോലെ മനുഷ്യാവകാശങ്ങള്‍ ഉണ്ട്. അധിനിവേശ കശ്മീരില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാന്‍. അതില്‍ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് രാജ്‌നാഥ് പറഞ്ഞു.