play-sharp-fill
ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി ലൈല പോലീസിന് മുന്നിൽ

ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി ലൈല പോലീസിന് മുന്നിൽ

നാടിനെ നടുക്കിയ ഇലന്തൂർ നരബലി കേസിൽ പുതിയ ട്വിസ്റ്റ്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിലുള്ള മുഖ്യപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈല പോലീസ് മുമ്പാകെ മൊഴി നൽകി. ഒരു വര്‍ഷം മുന്‍പായിരുന്നു കൊലപാതകം നടത്തിയത് എന്നായിരുന്നു ലൈലയുടെ മൊഴി. എന്നാൽ ചോദ്യം ചെയ്യലില്‍ ലൈലയുടെ മൊഴി ഷാഫി തള്ളിപ്പറഞ്ഞു.

പത്മ, റോസ്‌ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളത് . മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടെയായിരുന്നു ലൈല ഞെട്ടിക്കുന്ന മൊഴി നല്‍കുന്നത്.


 

ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടത്തുയതായു ഷാഫി തന്നോട്
ഇലന്തൂരിലുള്ള വീട്ടിലെത്തി പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാൽ അത് ലൈലയെ വിശ്വസിപ്പിക്കാനായി കള്ളം പറഞ്ഞതാണെന്നായിരുന്നു ഷാഫി പോലീസിനോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group