സിപിഐ ദേശീയ കൗൺസിലിൽ നാല് മന്ത്രിമാര്‍ ഉൾപ്പടെ കേരളത്തിൽ നിന്നും എട്ട് പുതുമുഖങ്ങൾ
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് ഇക്കുറി കേരളത്തില്‍ നിന്നും എട്ട് പുതുമുഖങ്ങള്‍. കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നീ മന്ത്രിമാരെ ദേശീയ കൗണ്‍സിലിൽ ഉള്‍പ്പെടുത്തി. അതേസമയം മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു.
പാർട്ടിയിലെ സീനിയർ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവര്‍ ഒഴിഞ്ഞു. 6 പേര്‍ ഒഴിഞ്ഞ ഇടത്തേക്ക് 8 പുതുമുഖങ്ങള്‍ വരുന്നതോടെ കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്കുള്ളവരുടെ അംഗങ്ങളുടെ എണ്ണം 11 എന്നതിൽ നിന്നും 13 ആയി വര്‍ധിച്ചു.
സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാകും. പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, കെ ഇ ഇസ്മായില്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിങ്ങരെ ആറ് പേരാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.
ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സെന്ന പ്രായപരിധി ഏകീകരിച്ചു കൊണ്ടാണ് ഭരണഘടന കമ്മിഷൻ പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് സമർപ്പിച്ചത്. അസിസ്റ്റൻറ് സെക്രട്ടറിമാരുടെ പ്രായപരിധി 50 – 65 ആക്കണമെന്ന മാർഗനിർദേശം കോൺഗ്രസിൽ തള്ളി. പ്രായപരിധി 80 വയസ്സാക്കണമെന്ന നിർദേശം കമ്മിഷന് മുന്നിൽ ഉയർന്നുവന്നെങ്കിലും പിന്നീട് തള്ളി.