പെരുമ്പാവൂർ ജിഷ കേസിലും പ്രതി മുഹമ്മദ് ഷാഫി?!; ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനം; സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫി പിൻതുടർന്നിരുന്നത്; വൻ ട്വിസ്റ്റുമായി മുൻ എസ്.പി ജോർജ് ജോസഫ്
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാൻ സാധ്യത ഏറെയാണെന്ന് റിട്ടയേർഡ് എസ്.പി ജോർജ് ജോസഫ്. തന്റെ യുടൂബ് വീഡിയോയിലാണ് ജോർജ് ജോസഫ് ഇക്കാര്യം പറഞ്ഞത്.
ജിഷ കേസ് പ്രതി അമീറുൽ ഇസ്ലാം നിരപാധിയാണെങ്കിൽ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനമാണ്. മുഹമ്മദ് ഷാഫി നേരത്തെ കൊലപ്പെടുത്തിയ 75-കാരിയെ കൊന്ന സംഭവവും സമാനമാണ്.
സ്ത്രീകളുടെ ലൈംഗീക ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. ജിഷ കേസിൽ അന്ന് തന്നെ ഇയാൾ തന്നെയാകാനാണ് സാധ്യതയെന്നും വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തെയും കണ്ടെത്തലിനെയും അന്നു തന്നെ എതിർത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിഷയുടെ മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ ചോരയിൽ 90 ശതമാനത്തിലേറെയും ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ സ്ഥലത്തുതന്നെയാണ് മുഹമ്മദ് ഷാഫി താമസിച്ചിരുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു.