play-sharp-fill
നരബലി ഭവന സന്ദര്‍ശനം 50 രൂപ…..!  ബസില്‍ എത്തുന്നവര്‍ക്കായി സ്പെഷ്യല്‍ ഓട്ടോ സര്‍വീസ്; ഇന്നലെ മാത്രം ഓടിയത് 1500 രൂപയ്ക്ക്;  ‘സന്ദര്‍ശകരെ’ ഓടിച്ചു  മടുത്ത് പൊലീസും; നരബലിയോടെ പ്രശസ്തമായ ഭഗവല്‍സിംഗിന്റെ വീട്    കാണാൻ ആളുകളുടെ ഒഴുക്ക്…..

നരബലി ഭവന സന്ദര്‍ശനം 50 രൂപ…..! ബസില്‍ എത്തുന്നവര്‍ക്കായി സ്പെഷ്യല്‍ ഓട്ടോ സര്‍വീസ്; ഇന്നലെ മാത്രം ഓടിയത് 1500 രൂപയ്ക്ക്; ‘സന്ദര്‍ശകരെ’ ഓടിച്ചു മടുത്ത് പൊലീസും; നരബലിയോടെ പ്രശസ്തമായ ഭഗവല്‍സിംഗിന്റെ വീട് കാണാൻ ആളുകളുടെ ഒഴുക്ക്…..

സ്വന്തം ലേഖിക

പത്തനംതിട്ട: നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇലന്തൂരിലേക്ക് ജനപ്രവാഹം.


സ്വന്തം വാഹനങ്ങളില്‍ മാത്രമല്ല, ബസിലും ട്രെയിനിലും എത്തുന്നവരുണ്ട്. ഇലന്തൂര്‍ ജംഗ്ക്ഷനില്‍ എത്തുന്നവര്‍ക്ക് നരബലി വീട്ടിലേക്ക് പോകാന്‍ പ്രദേശത്തെ ഓട്ടോറിക്ഷകള്‍ സ്പെഷ്യല്‍ സര്‍വീസും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ മുതല്‍ ആളുകളുടെ വരവ് ഏറിയതോടെ ഇലന്തൂര്‍ സ്വദേശി ഗീരീഷ് ഓട്ടോറിക്ഷയില്‍ നരബലി ഭവന സന്ദര്‍ശനം 50 എന്ന് എഴുതി ഒട്ടിച്ചു. ഇന്ന് മാത്രം 1500 രൂപയുടെ ഓട്ടം കിട്ടി. ആദ്യശ്രീ തംബുരു എന്നാണ് ഗീരീഷിന്റെ ഓട്ടോറിക്ഷയുടെ പേര്.

ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്ന് ഭഗവല്‍ സിംഗിന്റെ വീട്ടിലേക്കാണ് 50 രൂപ ഈടാക്കുന്നത്. ഇത് മാത്രമല്ല ഇന്നലെ രാവിലെ മുതല്‍ ഇലന്തൂര്‍ ജംഗക്ഷനില്‍ വഴികാട്ടികളുടെ തിരക്കായിരുന്നു. കാറിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ഒപ്പം പോകും. തിരിച്ച്‌ വരുമ്പോള്‍ ജംഗക്ഷനില്‍ ഇറങ്ങും. സന്ദര്‍ശകര്‍ സന്തോഷത്തോടെ നല്‍കുന്നത് വാങ്ങും. ഇതാണ് ഇന്ന് ഇലന്തൂരില്‍ കണ്ട കാഴ്ച.

ഇതൊരു സഞ്ചാരകേന്ദ്രമല്ലെന്ന് പറഞ്ഞ് ആദ്യദിവസങ്ങളില്‍ ആളുകളെ പൊലീസ് ഓടിച്ചെങ്കിലും ഇപ്പോള്‍ പൊലീസും മടുത്ത മട്ടമാണ്. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവല്‍സിംഗിന്റെ വീടുകാണാനുള്ള ആളുകളുടെ കൗതുകം അടങ്ങുന്നില്ല.

ശനിയാഴ്ച വീട്ടില്‍ തെളിവ് വെടുപ്പ് നടത്തിയപ്പോഴും വന്‍ ജനക്കൂട്ടമായിരുന്നു കാണാനെത്തിയത്. തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഡമ്മി പരീക്ഷണവും നടത്തി.