play-sharp-fill
കട്ടപ്പനയിൽ റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ  വീട്ടിൽ പണം വെച്ച് വൻ  ചീട്ടുകളി; പത്തംഗ സംഘം അറസ്റ്റിൽ; വീട്ടില്‍ നിന്നും കഞ്ചാവും പിടികൂടി

കട്ടപ്പനയിൽ റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ വീട്ടിൽ പണം വെച്ച് വൻ ചീട്ടുകളി; പത്തംഗ സംഘം അറസ്റ്റിൽ; വീട്ടില്‍ നിന്നും കഞ്ചാവും പിടികൂടി

സ്വന്തം ലേഖിക

കട്ടപ്പന: ടിബി ജംഗ്ഷനിലുള്ള വീട്ടില്‍ അനധികൃതമായി പണം ഉപയോഗിച്ച്‌ ചീട്ടുകളി നടത്തിയതിന് പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്തു.

ഇവരില്‍നിന്ന് 21480 രൂപ കൂടാതെ ഈ വീട്ടില്‍ നിന്നും ഉണക്ക കഞ്ചാവും പിടികൂടി. റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ദേവസ്യയുടെ വീടിനു മുകളിലത്തെ നിലയില്‍ വന്‍ ചീട്ടുകളി നടക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തന്റെ വീടിന്റെ രണ്ടാം നില ചീട്ടുകളിക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ് .പി വി.
എ നിഷാദ് മോന്റെ നേതൃത്വത്തില്‍ കട്ടപ്പന എസ്. ഐ ദിലീപ് കുമാര്‍. , എ. എസ്.ഐ ഷിബു, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ പ്രശാന്ത് മാത്യു, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്‌.