കോട്ടയത്തിന്‌ 4,98,280 ഓണക്കിറ്റുകള്‍; കിറ്റ് വിതരണം  22ന്‌  ആരംഭിക്കും; കിറ്റിലുള്ള 14 ഇനങ്ങൾ ഇവ

കോട്ടയത്തിന്‌ 4,98,280 ഓണക്കിറ്റുകള്‍; കിറ്റ് വിതരണം 22ന്‌ ആരംഭിക്കും; കിറ്റിലുള്ള 14 ഇനങ്ങൾ ഇവ

കോട്ടയം: ജില്ലയില്‍ 4,98,280 ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. 22ന്‌ കിറ്റ് വിതരണം ആരംഭിക്കും. 22 മുതല്‍ 24 വരെ എ.എ.വൈ.
(മഞ്ഞ കാര്‍ഡ്‌), 25 മുതല്‍ 27 വരെ മുന്‍ഗണന വിഭാഗം(പിങ്ക്‌ കാര്‍ഡ്‌), 29 മുതല്‍ 31 വരെ പൊതുവിഭാഗം സബ്‌സിഡി (നീല കാര്‍ഡ്‌), സെപ്‌റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ പൊതുവിഭാഗം (വെള്ള കാര്‍ഡ്‌), സെപ്‌റ്റംബര്‍ നാല്‌, അഞ്ച്‌ തീയതികളില്‍ മറ്റുള്ളവര്‍ക്കും കിറ്റ്‌ വിതരണം ചെയ്യുമെന്നു സപ്ലൈകോ റീജണല്‍ മാനേജര്‍ സുള്‍ഫിക്കര്‍ പറഞ്ഞു.

സംസ്‌ഥാനത്തെ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കു നല്‍കുന്ന ഓണക്കിറ്റ്‌ തയാറാക്കല്‍, വിതരണ പ്രവൃത്തികള്‍ മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. ഏറ്റുമാനൂരിലെ വ്യാപാരിഭവനോടു ചേര്‍ന്നുള്ള സപ്ലൈകോ പാക്കിങ്‌ കേന്ദ്രത്തില്‍ മന്ത്രി എത്തി.

പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തൊടുപുഴ ഡിപ്പോകള്‍ക്കു കീഴിലുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളോടും ചില്ലറ വില്‍പ്പനകേന്ദ്രങ്ങളോടും ചേര്‍ന്നുള്ള കേന്ദ്രങ്ങളിലാണ്‌ ഓണക്കിറ്റുകള്‍ തയാറാക്കുന്നത്‌.

കിറ്റിലുള്ള, 14 ഇനം

പഞ്ചസാര ഒരു കിലോ
വെളിച്ചെണ്ണ അരക്കിലോ
ചെറുപയര്‍ 500 ഗ്രാം
പരിപ്പ്‌ 250 ഗ്രാം
തേയിലപ്പൊടി 100 ഗ്രാം
മുളകുപൊടി 100 ഗ്രാം
ഉപ്പ്‌ ഒരു കിലോ
മഞ്ഞള്‍പൊടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
കശുവണ്ടിപരിപ്പ്‌ 50 ഗ്രാം
ഏലയ്‌ക്കാ 20 ഗ്രാം
നെയ്യ്‌ 50 മില്ലി
ശര്‍ക്കര വരട്ടി/
എത്തയ്‌ക്കാ
ഉപ്പേരി 100 ഗ്രാം
തുണി സഞ്ചി