കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു; മരിച്ചത് കോട്ടയം തെള്ളകം സ്വദേശി
ഏറ്റുമാനൂര്‍: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.തെള്ളകം ഞാലിയില്‍ എം.കെ. ജോസഫ് (78) ആണു മരിച്ചത്. ഇന്നലെ രാത്രി 9.15 ന് തെള്ളകം കുരിശും തൊട്ടിയ്‌ക്ക് സമീപമാണ് അപകടം.
37 വർഷങ്ങൾക്ക് മുൻപ് ജോസഫിന്റെ മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു ജോസഫിന്റെയും മരണം. 1985ൽ ജോസഫിന്റെ മകൾ ജോയ്‌സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്.
എംസി റോഡിൽ തെള്ളകം ജംക്ഷനിൽ വെച്ച്‌കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. റിട്ട. സർവേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമാണ് ജോസഫ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽനിന്ന് കാരിത്താസ് ജംക്ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. തൃശൂർപത്തനാപുരം സൂപ്പർഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്). മറ്റു മക്കൾ: ജയ്‌സൻ (ബെംഗളൂരു), ജയ (യുഎസ്).