മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചു ; യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ; തെളിഞ്ഞത് ലോണ്‍ ആപ്പ് കമ്പനിക്കാരുടെ ചതിയുടെ മുഖം
സ്വന്തം ലേഖിക
തിരുവനന്തപുരം : മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് ലോണ്‍ ആപ്പ് കമ്പനിക്കാരുടെ ചതിയുടെ മുഖം.പരാതിക്കാരിയുടെയും സഹപ്രവര്‍ത്തകന്റെയും മൊബൈല്‍ഫോണില്‍ നടത്തിയ പരിശോധനയിലാണ് ചതി പുറത്ത് വന്നത്.
യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവര്‍ത്തകരോടൊപ്പം യുവതിയും ഫോട്ടോ എടുത്തു. ഈ ഫോട്ടോ ഓഫീസിലെ വിവിധ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപ്രവര്‍ത്തകനായ ഒരു യുവാവും ചിത്രത്തില്‍ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ പോലീസിന് സംശയം തോന്നിയതിനാല്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ ഫോണും പരിശോധനയ്‌ക്ക് വിധേയമാക്കി.
തുടര്‍ന്നാണ് യുവാവിന്റെ ഫോണില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലോണ്‍ ആപ്പ് വഴി യുവാവ് രണ്ട് തവണ ലോണ്‍ എടുത്തിരുന്നു. തുക തിരിച്ച് അടച്ചെങ്കിലും കമ്പനിക്കാര്‍ യുവാവിനൊട് വീണ്ടും പണം ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നല്‍കാതെ വന്നതിനാല്‍ ലോണ്‍ ആപ്പുകാര്‍ യുവാവിന് ഭീഷണി സന്ദേശം അയച്ചു.
പിന്നാലെ യുവാവിന്റെ ഫോണിലേക്ക് ലോണ്‍ ആപ്പ് കമ്പനിക്കാർ അയച്ച മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തത് ലോണ്‍ ആപ്പ് കമ്ബനിക്കാര്‍ തന്നെയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. നാണക്കേട് ഭയന്നാണ് യുവാവ് സംഭവിച്ചതൊന്നും പുറത്തു പറയാതിരുന്നതെന്നും പോലീസ് പറയുന്നു