ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പ്രതിശ്രുത വരൻ മരിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്.
അഷ്റഫിന്റെ തലയ്ക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ അഷ് റഫിനെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അഷ് റഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ മാസം 17ന് അഷ്റഫിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന യുവാവ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
Third Eye News Live
0