video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainഅതിജീവിതയുടെ പോരാട്ടം തൃക്കാക്കര പോരില്‍ സജീവ ചര്‍ച്ചാവിഷയം ;പി.ടി.തോമസിന്റെ സമയോചിതമായ ഇടപെടലില്‍ ഉയർന്നു വന്ന കേസ്...

അതിജീവിതയുടെ പോരാട്ടം തൃക്കാക്കര പോരില്‍ സജീവ ചര്‍ച്ചാവിഷയം ;പി.ടി.തോമസിന്റെ സമയോചിതമായ ഇടപെടലില്‍ ഉയർന്നു വന്ന കേസ് അദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്നുള്ള ഉപതെരെഞ്ഞെടുപ്പ് വേളയിലും അലയടിച്ചുയരുന്നു ; സര്‍ക്കാരിനെയും പോലീസിനെയും അല്ല, കോടതിയെയാണ് വിശ്വാസമെന്നു പറഞ്ഞ് നടി;അതിജീവിതയെ കുത്തിനോവിക്കുന്ന വിവാദ പരാമര്‍ശം നടത്തി ഇടത് നേതാക്കളും;നടിയുടെ പരാതി തൃക്കാക്കര തെരെഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ സർക്കാർ ആർക്കൊപ്പം ?

Spread the love

സ്വന്തം ലേഖിക

കൊച്ചി : കേരള ജനതയെ പിടിച്ച്‌ കുലുക്കിയ കേസ് ആയിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്. ഇപ്പോഴിതാ നടിയായ അതിജീവിതയുടെ പരാതികള്‍ക്കു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ ഉത്തരം പറയേണ്ട ബാധ്യതയില്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും. അതിജീവിതയ്ക്കൊപ്പം തന്നെ എന്നു പ്രചാരണയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചപ്പോള്‍, അവര്‍ക്കെതിരെ തിരിഞ്ഞുകൊണ്ടുതന്നെ അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നു സ്ഥാപിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്നത്.

അപമാനിക്കപ്പെട്ട നടിയെ രാഷ്ട്രീയ നേതൃത്വം വീണ്ടും അപമാനിക്കുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷനേതാവ് രംഗത്തിറങ്ങിയതോടെ ‘അതിജീവിതയുടെ പോരാട്ടം’ തൃക്കാക്കര പോരില്‍ സജീവ ചര്‍ച്ചാവിഷയമായി. പി.ടി.തോമസിന്റെ സമയോചിതമായ ഇടപെടലില്‍ കൂടി ഉയര്‍ന്നുവന്ന കേസാണ് അദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വേളയില്‍ അലയടിച്ചുയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിനെയും പൊലീസിനെയും അല്ല, കോടതിയെ ആണ് വിശ്വാസമെന്നു ചൂണ്ടിക്കാട്ടി നടി കോടതിയില്‍ നല്‍കിയ ഹര്‍ജി ഇടതു സര്‍ക്കാരിനെ പാടെ പ്രതിരോധത്തിലാക്കുന്നതായി. ഭരണമുന്നണിയിലെ ഉന്നത സ്വാധീനം ഉപയോഗിച്ചു കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമാണു നടിയുടെ ആവശ്യം.

കൊച്ചി കേന്ദ്രമായി നടക്കുന്ന കേസിലെ ഈ വഴിത്തിരിവ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തിനു വീണു കിട്ടിയ ആയുധമായി. അതോടെ നടി ഈ ഹര്‍ജി നല്‍കിയതിനു പിന്നില്‍ ദുരൂഹതയും പ്രത്യേക താല്‍പര്യവും ആരോപിക്കാന്‍ കോടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനും മുതിര്‍ന്നു. സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം.മണിയാകട്ടെ അതിജീവിതയെ കുത്തിനോവിക്കുന്ന വിവാദ പരാമര്‍ശവും നടത്തി.

ഹര്‍ജിക്കു പിന്നില്‍ പ്രതിപക്ഷ കരങ്ങളാണെന്ന ഭരണപക്ഷത്തിന്റെ സൂചന യുഡിഎഫ് കേന്ദ്രങ്ങള്‍ അപ്പാടെ നിഷേധിക്കുന്നു. നടിക്ക് ഉറച്ച പിന്തുണ നല്‍കുന്നവരില്‍ ഒരു വലിയ പങ്ക് ഇടത് ആഭിമുഖ്യമുള്ള ചലച്ചിത്രപ്രവര്‍ത്തകരാണ്. സിപിഐ(എംഎല്‍) പശ്ചാത്തലമാണു നടിയുടെ അഭിഭാഷകയ്ക്ക്. കേസ് മുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന പ്രചാരണം സമീപകാലത്തു ശക്തമായപ്പോഴും വാര്‍ത്തകളുടെ പേരില്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ പ്രതിപക്ഷം തുനിഞ്ഞിരുന്നില്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

നടിയുടെ ഹര്‍ജിയിലെ വാദങ്ങള്‍ പലതും ഗൗരവം ഇല്ലാത്തതും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. വിവിധ ഘട്ടങ്ങളില്‍ കോടതി തന്നെ പരിശോധിച്ചു തീര്‍പ്പാക്കിയ കാര്യങ്ങളും ഇതിലുണ്ട്. അങ്ങനെ ഒരു ഹര്‍ജി ഈ നിര്‍ണായക രാഷ്ട്രീയ വേളയില്‍ ഉയര്‍ന്നുവന്നതു നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്ന ന്യായമാണു സിപിഎമ്മിന്റേത്.

അതേസമയം തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച്‌ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാകും കേസ് കേള്‍ക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടര്‍ന്ന് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്‍റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

സ്ത്രീസുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നെയോ മുഖ്യമന്ത്രി പറയുന്നത്. വിസ്മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ എത്ര കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിന് തെളിവാണ്. അതിവേഗ വിചാരണയാണ് ഈ കേസുകളിലുണ്ടായത്. ഈ കേസുകളില്‍ മാത്രമല്ല ജിഷ കേസ് അടക്കമുള്ളവയും സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ സ്വീകരിക്കുന്ന ജാഗ്രതയ്ക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

സ്ത്രീ സുരക്ഷക്കായി ഈ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തിട്ടുണ്ട്. എത്ര കണ്ട് ഗൗരവത്തോടെ സര്‍ക്കാര്‍ സ്ത്രീ വിഷയങ്ങളില്‍ നിലകൊണ്ടു എന്നതാണ് വിസ്മയ കേസിലെ വിധി കാണിക്കുന്നത്. പൊലീസ് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ടിരുന്നു. വിചാരണ അടക്കം വേഗതയില്‍ നടന്നു. ഇത് ഈ കേസില്‍ മാത്രമല്ല ജിഷ കേസില്‍ അടക്കം ഫലപ്രദമയി കൈകാര്യം ചെയ്തത് നിങ്ങളുടെ മുന്നിലുണ്ട്. എത്ര കാര്‍ക്കശ്യത്തോടെ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടെന്ന് എല്ലാവരും കണ്ടതാണ്.

ഇടത് സര്‍ക്കാര്‍ അല്ലെങ്കില്‍ ഈ കേസിലൊക്കെ സംഭവിക്കുമെന്ന് നമ്മുക്ക് അറിയാം. കുറ്റാക്കരുടെ മേല്‍ നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അങ്ങനെ ഒരു അറസ്റ്റ് യുഡിഎഫ് ആയിരുന്നെങ്കില്‍ നടക്കുമായിരുന്നോ? യുഡിഎഫ് എല്ലാ കാലത്തും പ്രതികള്‍ക്ക് ഒപ്പമാണ്. സംഭവത്തിന്‍്റെ തൊട്ടടുത്ത അദ്യ അറസ്റ്റ് ഉണ്ടായി. ക്വട്ടേഷന്‍ കൊടുത്ത കാര്യം ഇവരുടെ മൊഴികളില്‍ നിന്ന് പോലീസിന് ലഭിച്ചു. അങ്ങനെയാണ് കേസിലെ പ്രധാന പ്രതി അഴിക്കുള്ളിലായത്. പോലീസിന്‍്റെ കൈ വിറച്ചില്ല.

ഒരു തരത്തില്‍ ഉള്ള തടസവും പോലീസിന് ഇല്ല. ഏത് ഉന്നതന്‍്റെ അടുത്തേക്കും പോലീസിന് പോകാം. എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ നടിക്കൊപ്പമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍്റെ വെളിപ്പെടുത്തലിലും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. കേസ് കൃത്യമായി അതിന്‍്റെ വഴിക്ക് പോകും. ഇവിടെ ചിലര്‍ക്ക് കൈപ്പിടിയില്‍ ഒതുങ്ങിയത് മെല്ലെ കൈവിട്ടു പോകുന്നതിന്‍്റെ പേടിയാണ്. പല തരത്തിലുള്ള കുപ്രചരണങ്ങള്‍ വരും. അതിനെ സൂക്ഷിക്കണം. യുഡിഎഫിന് ഇക്കാര്യത്തില്‍ പ്രത്യേക കഴിവുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments