കനത്ത മഴയ്ക്കൊപ്പം കോടമഞ്ഞും; മുണ്ടക്കയം – കുട്ടിക്കാനം യാത്ര ദുഷ്കരമാകുന്നു
സ്വന്തം ലേഖിക
മുണ്ടക്കയം: കനത്ത മഴയ്ക്കൊപ്പം കോടമഞ്ഞു കൂടി പൊതിഞ്ഞതോടെ മുണ്ടക്കയം – കുട്ടിക്കാനം യാത്ര ദുഷ്കരമാകുന്നു.
കുട്ടിക്കാനം – മുണ്ടക്കയം, കുട്ടിക്കാനം – ഏലപ്പാറ, വാഗമണ്‍ – ഏലപ്പാറ റൂട്ടുകളിലാണ് പ്രതികൂല കാലാവസ്ഥ മൂലം വാഹനയാത്ര വെല്ലുവിളിയായി മാറിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞു മൂടി കിടക്കുന്നതിനാല്‍ ചെറു വാഹനങ്ങളുടെ ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ പകല്‍ പോലും ബുദ്ധിമുട്ടുകയാണ്. റോഡില്‍ വെള്ള വരയില്ലാത്ത പ്രദേശങ്ങളില്‍ കൂടി കടന്നു പോകാന്‍ കഴിയുന്നില്ല.
വാഹനങ്ങള്‍ നിര്‍ത്തിയിട്ട ശേഷം ബസ് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ വരുന്നതു കാത്തുനില്ക്കും. തുടര്‍ന്ന് ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ ചെറിയ വാഹനങ്ങള്‍ കടന്നുപോകുന്നത്.
Third Eye News Live
0