മദ്യപിച്ചു വാഹനം ഓടിച്ച് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിച്ചശേഷം നിർത്താതെ പോയി; കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന കെ. ഇ മോട്ടോർസ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

മദ്യപിച്ചു വാഹനം ഓടിച്ച് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിച്ചശേഷം നിർത്താതെ പോയി; കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന കെ. ഇ മോട്ടോർസ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

കട്ടപ്പന: മദ്യപിച്ചു വാഹനം ഓടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന കെ. ഇ മോട്ടോർസ് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ട ബസ് കട്ടപ്പന പള്ളി കവലയിലുള്ള ഫെഡറൽ ബാങ്കിന് മുന്നിൽ എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് കാറുടമ പോലീസ് അധികൃതരെ വിവരമറിയിക്കുകയും ശേഷം ബസ്സിനെ പിന്തുടർന്ന് കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് പോലീസ് വാഹനം തടയുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ വീണ്ടും വാഹനം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു അപ്പോൾ ആണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ടായത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഡ്രൈവറെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ പോലീസുകാരോട് അതിക്രമിച്ചു സംസാരിച്ചതായും അസഭ്യം പറഞ്ഞതായും അധികൃതർ പറഞ്ഞു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത്. ബസ് ഡ്രൈവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.