play-sharp-fill
പുതുക്കിയ ഉത്തര സൂചിക തയാര്‍ ; പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് മുതല്‍; കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

പുതുക്കിയ ഉത്തര സൂചിക തയാര്‍ ; പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് മുതല്‍; കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് പുനരാരംഭിക്കും.


ആദ്യ സെഷന്‍ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും. കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. മൂല്യനിര്‍ണയം നടത്തിയ 28000 ഉത്തരക്കടലാസുകള്‍ പുതിയ സ്കീമിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നോക്കും.

അധ്യാപകര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് 3 ദിവസം മൂല്യനിര്‍ണയം സ്തംഭിച്ചിരുന്നു.
ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം ആവര്‍ത്തിച്ചിരുന്നത് എങ്കിലും അധ്യാപകര്‍ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്