കുമരകത്ത് സർവ്വകക്ഷിയോഗം; കോണത്താറ്റ് പാലം പുനർനിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും

കുമരകത്ത് സർവ്വകക്ഷിയോഗം; കോണത്താറ്റ് പാലം പുനർനിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും

സ്വന്തം ലേഖകൻ

കുമരകം: കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കോണത്താറ്റ് പാലം പുനർനിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും.

പുനർ നിർമ്മാണം സംബന്ധിച്ച് ചൊവ്വാഴ്ച കുമരകത്ത് നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സഹകരണ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തികരിക്കും. പെരുമാലിൽ ഗ്രാനൈറ്റ് ആന്റ് കൺസ്ട്രക്ഷനും പാലത്തറ കൺസ്ട്രക്ഷനും സംയുക്തമായാണ് കരാർ എടുത്തിരിക്കുന്നത്. 7.94 കോടിയാണ് നിർമ്മാണ ചെലവ്.

കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ ജില്ല കളക്ടർ , കിഫ് ബി ഉദ്യോഗസ്ഥർ , കെ.എസ്.ഇ. ബി , വാട്ടർ അതോറിറ്റി , ബി.എസ്.എൻ.എൽ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ , ആറ്റാമംഗലം പള്ളി വികാരി , ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആന്റ് റിസോർട്ട് പ്രതിനിധികൾ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ പാലം ഇങ്ങനെ

പദ്ധതി തുക : 7.94 കോടി
നീളം :- 26.20 മീറ്റർ
റോഡ് വീതി : 9.5 മീറ്റർ
നടപ്പാത വീതി : 1.5 മീറ്റർ (ഇരുവശവും)
അപ്രോച്ച് സ്ളാബ് നീളം : 3.6 മീറ്റർ (ഇരുവശവും)
അപ്രോച്ച് റോഡ് നീളം :
കുമരകം ഭാഗം – 51 മീറ്റർ
കോട്ടയം ഭാഗം : 30 മീറ്റർ
അപ്രോച്ച് റോഡ് വീതി : 13 മീറ്റർ

താൽക്കാലിക റോഡ്

കോണത്താറ്റ് പാലത്തിന്റെ തെക്ക് വശത്തായാണ് താൽക്കാലിക റോഡ്. ആശുപത്രി തോടിന് കുറുകെ നാല് മീറ്റർ ബണ്ട് നിർമ്മിച്ചാണ് റോഡ് സാധ്യമാക്കുക. ഇരുചക്ര വാഹനങ്ങൾ , ലൈറ്റ് മോട്ടോറുകൾ എന്നിവയക്കുള്ളതാണ് നിലവിലെ രൂപകൽപന

6 മാസം കൊണ്ട് പൂർത്തീകരിക്കാൻ ശ്രമിക്കും

18 മാസമാണ് നിർമ്മാണ കാലാവധി എന്നാൽ 6 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കും. ഇതിനായി മൂന്ന് ഷിഫ്റ്റുകളായി ജോലി ക്രമീകരിക്കും.