പുതിയ മിനി കൂപ്പറില്‍ മഞ്ജു വാര്യരുടെ മാസ്സ് എന്‍ട്രി..; ക്യൂട്ട് ലുക്കില്‍ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

പുതിയ മിനി കൂപ്പറില്‍ മഞ്ജു വാര്യരുടെ മാസ്സ് എന്‍ട്രി..; ക്യൂട്ട് ലുക്കില്‍ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പുതിയ മിനി കൂപ്പര്‍ കാറില്‍ ആരാധകരുടേയും പ്രേക്ഷകരുടേയും ഇടയിലേക്ക് മാസ്സ് എന്‍ട്രിയുമായി
എത്തിയ മഞ്ജുവാര്യരുടെ ദൃശ്യങ്ങളാണ് ആരാധകര്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്നത്.

തന്നെ കാത്തു നില്‍ക്കുന്ന ആരാധകരുടെ ഇടയിലേക്ക് കാറില്‍ വന്ന് ഡ്രൈവിങ്ങ് സീറ്റില്‍ നിന്നിറങ്ങി തന്റെ പ്രിയപ്പെട്ടവര്‍ക്ക് നേരെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. താരത്തിന്റെ ഈയൊരു മാസ്സ് എന്‍ട്രി ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനേഴാം വയസ്സില്‍ സംവിധായകന്‍ മോഹന്റെ “സാക്ഷ്യം” എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് താരം മോളിവുഡിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി സിനിമകളില്‍ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങിയ താരം മലയാള സിനിമാ ലോകത്ത് അസൂയാവഹമായ സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്.

സിനിമയില്‍ നിന്നും വിട്ടുനിന്ന താരം പിന്നീട് ഗംഭീര തിരിച്ചു വരവായിരുന്നു ഇവര്‍ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

മാത്രമല്ല സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വയസ്സ് കൂടുന്തോറും സൗന്ദര്യം കൂടുകയാണ് എന്ന തരത്തിലുള്ള കമന്റുകള്‍ താരത്തിന്റെ
സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഉള്ള ചിത്രങ്ങള്‍ക്ക് പലപ്പോഴും ലഭിക്കാറുമുണ്ട്.

മാത്രമല്ല കുറച്ചു മുൻപ് തന്റെ കാര്‍ കളക്ഷനിലേക്ക് പുതിയൊരു അതിഥിയെ കൂടി താരം സ്വന്തമാക്കിയത് സമൂഹ മാധ്യമങ്ങളില്‍ ഏറെ നിറഞ്ഞു നിന്നിരുന്നു. മഞ്ഞയും കറുപ്പും നിറത്തിലുള്ള മിനി കൂപ്പര്‍ എന്ന കുഞ്ഞന്‍ സ്പോര്‍ട്സ് കാര്‍ ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ തന്റെ പുതിയ മിനി കൂപ്പര്‍ കാറില്‍ ആരാധകരുടേയും പ്രേക്ഷകരുടേയും ഇടയിലേക്ക് മാസ്സ് എന്‍ട്രിയുമായി
എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.