play-sharp-fill
സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രീയത്വം; മൂന്നു വര്‍ഷത്തിനിടയില്‍ 1019 കൊലപാതക കേസുകളില്‍ കൊല്ലപ്പെട്ടത് 1065 പേര്‍; 2019 ല്‍ 319 പേരും 2020 ല്‍ 318 പേരും 2021 ല്‍ 353 പേരും 2022 മാര്‍ച്ചു വരെ 70 പേരും കൊല്ലപ്പെട്ടു; സംഘടിത ആക്രമണങ്ങളില്‍ ജീവന്‍ പോയത് 83 പേര്‍ക്ക്; കേരളത്തിലെ കൊലക്കണക്കുകള്‍ ഞെട്ടിക്കുന്നത്; കേരള പൊലീസിലെ ചുണക്കുട്ടികൾ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യാൻ മടിക്കുന്നു; പാലക്കാട് രണ്ട് പേരെ വെട്ടിക്കൊന്നപ്പോൾ എഡിജിപി വിഷു ആഘോഷത്തിൽ;പൊലീസിൻ്റെ പണി മഞ്ഞക്കുറ്റിക്ക് കാവൽ മാത്രം

സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രീയത്വം; മൂന്നു വര്‍ഷത്തിനിടയില്‍ 1019 കൊലപാതക കേസുകളില്‍ കൊല്ലപ്പെട്ടത് 1065 പേര്‍; 2019 ല്‍ 319 പേരും 2020 ല്‍ 318 പേരും 2021 ല്‍ 353 പേരും 2022 മാര്‍ച്ചു വരെ 70 പേരും കൊല്ലപ്പെട്ടു; സംഘടിത ആക്രമണങ്ങളില്‍ ജീവന്‍ പോയത് 83 പേര്‍ക്ക്; കേരളത്തിലെ കൊലക്കണക്കുകള്‍ ഞെട്ടിക്കുന്നത്; കേരള പൊലീസിലെ ചുണക്കുട്ടികൾ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യാൻ മടിക്കുന്നു; പാലക്കാട് രണ്ട് പേരെ വെട്ടിക്കൊന്നപ്പോൾ എഡിജിപി വിഷു ആഘോഷത്തിൽ;പൊലീസിൻ്റെ പണി മഞ്ഞക്കുറ്റിക്ക് കാവൽ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രീയത്വം ആണ്. വര്‍ഗീയ കക്ഷികളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കേരളത്തിലെ കൊലക്കണക്കുകള്‍ ഞെട്ടിക്കുന്നത്. കേരള പൊലീസിലെ ചുണക്കുട്ടികൾ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യാൻ മടിക്കുകയാണ് . പാലക്കാട് രണ്ട് പേരെ വെട്ടിക്കൊന്നപ്പോൾ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യുന്ന എഡിജിപി വിഷു ആഘോഷത്തിൽ എറണാകുളത്തായിരുന്നു. പൊലീസിൻ്റെ പണി മഞ്ഞക്കുറ്റിക്ക് കാവൽ മാത്രം


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 1065 കൊലപാതകങ്ങള്‍ ആണ് സംസ്ഥാനത്തുണ്ടായത്. 1019 കൊലപാതക കേസുകളില്‍ കൊല്ലപ്പെട്ടത് 1065 പേരാണ്. 2019 മുതല്‍ 2022 മാര്‍ച്ച്‌ 8 വരെയുള്ള കണക്കാണിത്. 2019 ല്‍ 319 പേരും 2020 ല്‍ 318 പേരും 2021 ല്‍ 353 പേരും 2022 ല്‍ (മാര്‍ച്ച്‌ 8 വരെ) 70 പേരും കൊല്ലപ്പെട്ടു. സംഘടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 83 പേരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഇക്കാലയളവില്‍ ഇത്തരം ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്. ജയിലില്‍ നിന്നും പരോളിലിറങ്ങിയ 2 പേര്‍ പ്രതികളായി നടത്തിയത് 2 കൊലപാതകങ്ങളാണ്. മാര്‍ച്ച്‌ 16 ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയതാണ് ഈ കണക്കുകള്‍. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശൂരനാട് മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. പാലക്കാട്ടെ ഇപ്പോഴത്തെ കൊലപാതകങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് വസ്തുത.

ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയ കക്ഷികളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് അവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

കെ റയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുന്നതല്ല പൊലീസിന്റെ ജോലി എന്ന് മുഖ്യമന്ത്രി മനസിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം 28 വകുപ്പുകളുടെ ഭാരിച്ച ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ക്കാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിഞ്ഞ് പകരം മറ്റൊരു മന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കണമെന്നും ഡോ.ശൂരനാട് ആവശ്യപ്പെട്ടു.

നാലുമാസത്തിനിടെ രണ്ടാം തവണയാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഇവിടെ അരങ്ങേറുന്നത്. ആലപ്പുഴയിലേത് 10 മണിക്കൂറിന്റെ ദൈര്‍ഘ്യത്തില്‍ മാത്രം സംഭവിച്ചതാണെങ്കില്‍ പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ട് ജീവനുകള്‍ ചോര വാര്‍ന്നു തെരുവില്‍ക്കിടന്ന് മരിച്ചത് 24 മണിക്കൂറിനിടെയാണ്. ഇതാണ് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്.

കഴിഞ്ഞ കുറെയേറെ നാളുകളായി നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്ന പൊലീസും ഇന്റലിജന്‍സ് സംവിധാനവും അതിന് നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും തുടര്‍ക്കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കി നല്‍കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

ഇന്റലിജന്‍സിന്റെ പരിപൂര്‍ണ വീഴ്ചയാണ് പാലക്കാട്ടും മുന്‍പ് ആലപ്പുഴയിലും സംഭവിച്ചത്. ഓരോ പ്രശ്‌നങ്ങള്‍ രൂപപ്പെടുമ്ബോഴും സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ്, ഇവിടങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി, അവിടെയുണ്ടാകുന്ന ഓരോ പുരോഗതികളും നിരീക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇന്റലിജന്‍സിനാണ്.

മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ യഥാസമയം സ്വീകരിച്ച്‌ സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായി നിലനിര്‍ത്തേണ്ടതിന് പകരം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് കഴിഞ്ഞ കുറെയേറെ നാളുകളായി പൊലീസിനെ എങ്ങനെ നിര്‍വീര്യമാക്കാം എന്ന ഗവേഷണത്തിലാണ്. കാര്യപ്രാപ്തിയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം സ്ഥലങ്ങളില്‍ വിന്യസിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയുമാണ് ആഭ്യന്തര വകുപ്പ് മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളത്.

കേരള പൊലീസിലെ ചുണക്കുട്ടികൾ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യാൻ മടിക്കുകയാണ്. കാരണം അന്തസായി പണിയെടുത്താൽ കിട്ടുന്നത് സസ്പെൻഷനും, സ്ഥലം മാറ്റവുമാകും, അതാണ് കേരളത്തിലെ സ്ഥിതി .പാലക്കാട് അരും കൊല നടന്നപ്പോൾ ലോ ആൻറ് ഓർഡർ കൈകാര്യം ചെയ്യുന്ന എഡിജിപി എറണാകുളത്ത് വിഷു ആഘോഷത്തിലായിരുന്നു.പൊലീസിൻ്റെ പണി കെ.റെയിലിൻ്റെ മഞ്ഞക്കുറ്റിക്ക് കാവൽ നിൽക്കൽ മാത്രമായി മാറി.