play-sharp-fill
“ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നത്’നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന്   തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ

“ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നത്’നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. കേസിൽ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ നാളെ എവിടെ നടക്കുമെന്നതിൽ ഇന്ന് വൈകിട്ട് തീരുമാനമാകും.


ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്‍റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയതിൽ രണ്ട് ശബ്ദമൊഴി മറ്റൊന്നും തന്‍റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നൽകിയത്. ഇക്കാര്യം മഞ്ജു വാര്യർ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ പുറത്ത് വന്ന ഡിജിറ്റൽ തെളിവുകളിലും മഞ്ജുവിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ട്.

2012 മുതൽ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്നത്തിൽ ചില നിർണ്ണായക വിവരങ്ങളും മഞ്ജു വാര്യർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസിൽ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ നാളെ നടക്കാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തത്. കാവ്യയുടെ ചോദ്യം ചെയ്യൽ എവിടെ എന്നതിൽ ഇന്ന് തീരുമാനമാകും. സാക്ഷിയായി വിളിക്കുന്ന സ്ത്രീകളെ പോലീസ് സ്റ്റേഷനുകളിൽ വിളിച്ച് മൊഴി എടുക്കരുതെന്ന് ചട്ടം ഉള്ളതിനാൽ കാവ്യ മാധവൻ നിർദ്ദേശിക്കുന്ന സ്ഥലത്താകും ചോദ്യം ചെയ്യൽ. ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ നാളെ നോട്ടീസ് നൽകും. ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.