പെരുമ്പാവൂരിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് , ഗ്രേഡ് എസ്ഐ മരിച്ചു;മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയാണ് രാജു.

മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്ന് പൊലീസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group